ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.85 ലക്ഷവും മരണം 28500 ഉം കടന്നു. 24 മണിക്കൂറിനിടെ 37148 പുതിയ രോഗികളും 587 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് മരണങ്ങളിൽ സ്പെയിനിനെ ലോകത്ത് ഇന്ത്യ മറികടന്ന് ഏഴാമതായി. യു.എസ്, ബ്രസീൽ, ബ്രിട്ടൻ, മെക്സിക്കോ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ. ബ്രസീൽ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം പ്രതിദിന കൊവിഡ് മരണം ഇന്ത്യയെക്കാൾ കുറവാണ്. പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യ ആഗോളപട്ടികയിൽ രണ്ടാമതാണ്. യു.എസ് ആണ് ഒന്നാമത്.
പത്തുലക്ഷത്തിൽ 837 പേർക്കാണ് ഇന്ത്യയിൽ രോഗബാധയുണ്ടാകുന്നതെന്ന് കേന്ദ്രം അറിയിച്ചു. 19 സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിനം പത്തുലക്ഷത്തിൽ 140 പേരിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ട്. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 8.07 ശതമാനമാണ്. ഇത് 5 ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി. 30 സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ മെച്ചപ്പെട്ട നിലയിലാണ് പോസിറ്റിവിറ്റി നിരക്ക്. 4,02,529 പേരാണ് ചികിത്സയിലുള്ളത്. 7.24 ലക്ഷം പേർ രോഗമുക്തരായി. ആക്ടീവ് കേസുകളെക്കാൾ 1.8 ഇരട്ടിയാണ് രോഗമുക്തി. ജൂൺ 17 3.36 ശതമാനമായിരുന്നു മരണനിരക്ക്. ജൂലായ് 21ന് ഇത് 2.43 ആയി കുറഞ്ഞു.
- മഹാരാഷ്ട്രയിൽ 8369 പുതിയ രോഗികളും 246 മരണവും റിപ്പോർട്ട് ചെയ്തു. മുംബയിൽ 995 പുതിയ രോഗികൾ . 62 മരണവും.
-തമിഴ്‌നാട്ടിൽ 4965 പുതിയ രോഗികൾ. ആകെ രോഗികൾ 1,80 ലക്ഷം കടന്നു. 75 മരണം കൂടി റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ 1142 പേർക്ക് കൂടി രോഗം.
-ഡൽഹിയിൽ ആകെ രോഗികൾ 1.25 ലക്ഷം കടന്നു. ഇന്നലെ 1349 പുതിയ രോഗികളും 27 മരണവും.
-ആന്ധ്രയിൽ 4944 പുതിയ രോഗികൾ. 62 മരണം.
-യു.പിയിൽ 2,128 പുതിയ രോഗികളും 37 മരണവും.
-ബിഹാറിൽ 1,109 പുതിയ രോഗികളും 11 മരണവും.
-ഒഡിഷയിൽ 647 പുതിയ രോഗികൾ. എട്ട് മരണം.
-മിസോറാമിൽ 11 ബി.എസ്.എഫ് ജവാന്മാർക്കും ഒരു സൈനികനും കൊവിഡ്
- കർണാടകയിലെ പുത്തിഗെ മഠാധിപതി സ്വാമി സുഗുണേന്ദ്ര തീർത്ഥയ്ക്ക് കൊവിഡ്