aodhya

ന്യൂഡൽഹി:ജുഡിഷ്യറിയെ അവഹേളിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെതെന്നാരോപിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. കേസിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇന്ന് വാദം കേൾക്കും. അതേസമയം ഭൂഷന്റെ ഏത് ട്വീറ്റുകളാണ് പ്രഥമദൃഷ്ട്യാ സുപ്രീംകോടതിയെ അവഹേളിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രശാന്ത് ഭൂഷൺ നേരത്തെയും ജുഡിഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. കൊവിഡ് പകർച്ചവ്യാധിക്കിടെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെതിരെ അദ്ദേഹം അടുത്തിടെ ഹൈക്കോടതിയെ പരസ്യമായി വിമർശിച്ചിരുന്നു. ഭീമകൊറെഗാവ് കേസിൽ പ്രതികളായ വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയവർക്ക് നൽകിയ ചികിത്സയെക്കുറിച്ചും അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞു.