caa-protest

ന്യൂഡൽഹി: വിവാദമായ ദേശീയ പൗരത്വ ഭേദഗതി നിയമം ചട്ടങ്ങൾക്ക് രൂപം നൽകാൻ കഴിയാതെ ത്രിശങ്കുവിൽ.

നിയമം നിലവിൽ വന്ന് ആറുമാസത്തിനുള്ളിൽ നിയമം എങ്ങനെ ന‌ടപ്പാക്കുമെന്ന് വ്യക്തമാക്കുന്ന ചട്ടങ്ങൾക്ക് രൂപം നൽകണമെന്നാണ്. പക്ഷേ ജനുവരിയിൽ നിലവിൽ വന്ന നിയമത്തിന്റെ ചട്ടങ്ങൾക്ക് കൊവിഡ് പ്രതിസന്ധി മൂലം ഇതുവരെ രൂപം നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. സബോർഡിനേറ്റ് ലെജിസ്ളേറ്റീവ് കമ്മിറ്റി വഴി കൂടുതൽ സാവകാശം തേടാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് സൂചന.