sharjeel-imam

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിലായ ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജിൽ ഇമാമിന് കൊവിഡ്. അസാമിലെ ഗുവാഹത്തി സെൻട്രൽ ജയിലിലാണ് ഷർജിൽ ഇപ്പോഴുള്ളത്. ഈ ജയിലിൽ ഇതുവരെ 435 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.