kk

ന്യൂഡൽഹി: ഐ.ടി മേഖലയിലുള്ളവർക്ക് ഡിസംബർ 31വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജൂലായ് 31വരെ നൽകിയിരുന്ന ഇളവ് ഡിസംബർ 31വരെ നീട്ടുകയാണെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഐടി മേഖലയിലെ 85 ശതമാനം പേരും വീട്ടിലിരുന്നാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.