pic

ന്യൂഡൽഹി: വോഡഫോൺ ഐഡിയയ്ക്ക് ആദായ നികുതി റീഫണ്ട് ഇനത്തിൽ 833 കോടി നൽകണമെന്ന് സുപ്രീംകോടതി. കടക്കെണിയിലായ കമ്പനിക്ക് ആശ്വാസം നൽകുന്നതാണ് ഉത്തരവ്. എ.ജി.ആർ കുടിശികയിൽ 7,854 കോടി വോഡഫോൺ-ഐഡിയ കേന്ദ്രസർക്കാറിന് നൽകിയിട്ടുണ്ട്. ഇനിയും എ.ജി.ആർ ഇനത്തിൽ വോഡഫോൺ കേന്ദ്രസർക്കാറിന് പണം നൽകാനുള്ള സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം.