lion

ചൈനയുടെ അറ്റ്‌ലാന്റിസ് എന്നറിയപ്പെടുന്ന ഒരു പുരാതന നഗരമുണ്ട്, വെള്ളത്തിനടയിൽ. എഡി 25 നും 200 നും ഇടയിൽ ഒരു സാമ്രാജ്യമായിരുന്ന ഷിചെംഗ് നഗരം അഥവാ ലയൺ സിറ്റിയാണ് ചൈനയിലെ ക്വിയാൻഡോ തടാകത്തിന് അടുത്ത് വു ഷി പർവതത്തിന്റെ താഴെയായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.

ശരിക്കും ഈ നഗരം വെള്ളത്തിൽ മുങ്ങിപ്പോയതല്ല മനപ്പൂർവ്വം മുക്കിയതാണ്. 1959ൽ ചൈനീസ് സർക്കാർ സിൻനാൻ റിവർ ഡാം പ്രോജക്ട് പ്രഖ്യാപിച്ചതോടെയാണ് ഈ നഗരത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ലയൺ സിറ്റി ഇരിക്കുന്ന പ്രദേശം ഡാം നിർമിക്കാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു. അങ്ങനെ നൂറ്റാണ്ടുകളായി നഗരം അഭിമാനത്തോടെ നിലകൊണ്ടിരുന്ന താഴ്‌വര വെള്ളത്താൽ നിറഞ്ഞു, നഗരം മുങ്ങി. ക്വിയാൻഡോ തടാകത്തിന് താഴെ 131 അടി (40 മീറ്റർ) ആഴത്തിലാണ് ഈ നഗരം കിടക്കുന്നത്.

കാഴ്ചകളുടെ കലവറ

2014ൽ ഈ സ്ഥലം വിനോദസഞ്ചാരികൾക്കായി ഒരു ഡൈവിംഗ് സൈറ്റായി തുറന്നു. ഏകദേശം 1400 വർഷത്തിലേറെ പഴക്കമുള്ള വാസ്തുവിദ്യയുടെയും കൊത്തുപണികളുടെയും നേർക്കാഴ്ചയാണ് വെള്ളത്തിനടിയിലുള്ളത്.ലയൺ സിറ്റിയ്ക്ക് അഞ്ച് കവാടങ്ങളും അഞ്ച് ഗോപുരങ്ങളുമുണ്ട്. ഇത് 62 ഫുട്‌ബോൾ മൈതാനങ്ങളുടെ അത്ര വലുതാണ്. കല്ലുകളും പതാകക്കല്ലും കൊണ്ട് നിർമിച്ച ആറ് തെരുവുകളാണ് അണ്ടർവാട്ടർ സിറ്റിയിലുള്ളത്. ഈ തെരുവുകൾ ആ ടൗൺഷിപ്പിനെ മുഴുവൻ ബന്ധിപ്പിക്കുന്നു.