ന്യൂഡൽഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഝാർഖണ്ഡ് സർക്കാർ. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ ജയിലിൽ അടയ്ക്കുമെന്നും രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്നവിധം നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ അറിയിച്ചു. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ സംസ്ഥാനത്ത് 6,485 രോഗികളാണുള്ളത്. 64 മരണം.