ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. ആകെ മരണം 30,000 കടന്നു. ബുധനാഴ്ച 45,601 പുതിയ രോഗികൾ. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 45,000 കടക്കുന്നത്. ചെന്നൈ കോർപറേഷനിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന 444 മരണവും ചേർത്ത് 1,130 മരണം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ആകെ രോഗികൾ 12.75 ലക്ഷം പിന്നിട്ടു. ഒരാഴ്ചയ്ക്കിടെ 2.69 ലക്ഷം പുതിയ രോഗികളുണ്ടായി.
ഒരാഴ്ചത്തെ പ്രതിദിന രോഗികൾ
ജൂലായ് 16 - 35468
ജൂലായ് 17 - 34824
ജൂലായ് 18 - 37411
ജൂലായ് 19 - 40235
ജൂലായ് 20 - 36806
ജൂലായ് 21 - 39170
ജൂലായ് 22 - 45601
രോഗമുക്തിയിലും കുതിപ്പ്
തുടർച്ചയായ രണ്ടാംദിനവും രാജ്യത്തെ രോഗമുക്തരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,557 പേർക്ക് രോഗമുക്തി. ഇതുവരെയുള്ളതിൽ ഉയർന്ന കണക്കാണിത്. ആകെ രോഗമുക്തർ - 7,82,606. രോഗമുക്തി നിരക്ക് 63.18 ശതമാനം. മരണനിരക്കും കുറയുകയാണെന്നും നിലവിൽ 2.41 ശതമാനമാണ് മരണനിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.