ramakshethra-temple

ന്യൂഡൽഹി: രാമക്ഷേത്രനിർമ്മാണം ആരംഭിക്കുന്നതോടെ രാജ്യത്തെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് ബി.ജെ.പി. നേതാവും മദ്ധ്യപ്രദേശ് പ്രോ ടേം സ്പീക്കറുമായ രാമേശ്വർശർമ്മ. ദുഷ്ടശക്തികളെ നശിപ്പിച്ച് മനുഷ്യകുലത്തിന് ക്ഷേമം പ്രദാനം ചെയ്യാനാണ് രാമൻ അവതരിച്ചത്. അതുപോലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതോടെ രാജ്യത്തെ കൊവിഡ് മഹാമാരിയും വിടവാങ്ങും. ഇന്ത്യ മാത്രമല്ല, ലോകരാജ്യങ്ങളാകെ കൊവിഡ് രോഗത്താൽ വലയുകയാണ്. സാമൂഹിക അകലം മാത്രമല്ല, വിശുദ്ധ പുരുഷന്മാരെയും സ്മരിക്കുകയാണ്. രാമേശ്വർ ശർമ്മ അഭിപ്രായപ്പെട്ടു.