kumbhamela

ന്യൂഡൽഹി: 2021ലെ കുംഭമേള ഹരിദ്വാറിൽ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേദ സിംഗ് റവാത്ത് പറഞ്ഞു. കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണിത്.

''ഹരിദ്വാറിൽ കുംഭമേള 2021ൽ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. എങ്ങനെ നടക്കുമെന്നും ചടങ്ങ് ഏത് രൂപത്തിലായിരിക്കുമെന്നും ആ സമയത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും'' -മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് മതിയായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനായി 13 അഖാഡകൾക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.