aravind-singh-badoria

മുഖ്യമന്ത്രിയുമായി സമ്പർക്കം

ന്യൂഡൽഹി: മദ്ധ്യപ്രദേശ് സഹകരണമന്ത്രി അരവിന്ദ് സിംഗ് ബദൂരിയയ്ക്ക് കൊവിഡ്. ഇദ്ദേഹം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്തരിച്ച ഗവർണർ ലാൽജി ടണ്ഠന് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വി.ഡി ശർമ്മ എന്നിവർക്കൊപ്പം ബദൂരിയയും പ്രത്യേക വിമാനത്തിൽ ലക്‌നൗവിലേക്ക് പോയിരുന്നു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കപട്ടികയിലുള്ള മുഖ്യമന്ത്രിയടക്കം ക്വാറന്റൈനിൽ പോകേണ്ടിവരും.