ന്യൂഡൽഹി: കർണാടകയിലെ 'തടാക മനുഷ്യൻ' കമേഗൗഡയ്ക്ക് കൊവിഡ്. ജലസംരക്ഷണത്തിനായി മാണ്ഡ്യജില്ലയിലെ തന്റെ ഗ്രാമത്തിൽ 16 കുളങ്ങൾ നിർമ്മിച്ചതിന് പ്രധാനമന്ത്രി ഇദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
85കാരനായ കമേഗൗഡ മാണ്ഡ്യയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. അടുത്തിടെ കാലിന് പരിക്കേറ്റപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.