covid-19

ന്യൂഡൽഹി: ഡൽഹിയിൽ രോഗമുക്തി നേടിയ പൊലീസുകാരന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. 50കാരനായ പൊലീസുകാരന് മേയിൽ കൊവിഡ് ബാധിച്ചിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. മേയ് 15 മുതൽ 22 വരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആയതോടെ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. എന്നാൽ ജൂലായ് 10ന് പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടായതോടെ 13ന് പരിശോധന നടത്തി. ആദ്യം റാപ്പിഡ് ആന്റിജൻ ടെസ്റ്റിലും പിന്നീട് ആർ.ടി - പി.സി.ആർ ടെസ്റ്റിലും ഫലം പോസിറ്റീവായതോടെ ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയിലെ പിഴവോ, അല്ലെങ്കിൽ പ്രതിരോധ ശേഷിക്കുറവോ ആകാമെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം. നേരത്തെ ഡൽഹിയിലെ കൊവിഡ് ആശുപത്രിയിലെ നഴ്‌സിന് വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു.