ന്യൂഡൽഹി: തമിഴ്നാട്ടിലും ആന്ധ്രയിലും പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള കുതിപ്പ് തുടരുന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 6472 പുതിയ രോഗികളും 88 മരണവും. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടക്കുന്നത്.
തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലെ 84 സുരക്ഷാ ജീവനക്കാർക്ക് കൊവിഡ്. അതേസമയം ഗവർണറുമായി ഇവർ സമ്പർക്കത്തിൽ വന്നിട്ടില്ല. ഡി.എം.കെയുടെ തൂത്തുക്കുടി എം.എൽ.എ ഗീതാ വിജയനും കൊവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾക്കും രോഗബാധയുണ്ട്.
ആന്ധ്രാപ്രദേശിലും കൊവിഡ് സ്ഥിതി അതിരൂക്ഷമായി. 7998 പുതിയ രോഗികളും 61 മരണവും. ഇതാദ്യമായാണ് ആന്ധ്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്.
ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഝാർഖണ്ഡ് നിയമസഭാ സെക്രട്ടറിയേറ്റ് ജൂലായ് 31 വരെ അടച്ചു.
മേഘാലയയിൽ 13 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ്
കൊവിഡ് വ്യാപനം മനസിലാക്കാൻ എല്ലാ മാസവും സെറോ സർവേ നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. അടുത്ത സർവേ ആഗസ്റ്റ് ഒന്നുമുതൽ 5 വരെ നടക്കും.
നാഗാലാൻഡിലെ കൊഹിമ നഗരസഭയിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ.