ന്യൂഡൽഹി: ലോകത്തേറ്റവും കൂടുതൽ നിരീക്ഷണ കാമറകളുള്ള (സി.സി.ടി.വി) ഇരുപത് നഗരങ്ങളിൽ ഹൈദരാബാദ് 16-ാമത്. പട്ടികയിലെ ആദ്യ ഇരുപതിൽ പതിനെട്ടിലും ചൈനീസ് നഗരങ്ങൾ സ്ഥാനമുറപ്പിച്ചപ്പോൾ ഒരുകോടിയോളം ജനങ്ങൾക്ക് മൂന്നുലക്ഷം സി.സി.ടി.വി കാമറകളുമായാണ് ഹൈദരാബാദാണ് പട്ടികയിൽ ഇടം നേടിയത്. ആയിരം പേർക്ക് 2 കാമറയുമായി കോഴിക്കോടും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ലണ്ടൻ ആസ്ഥാനമായ കംപാരിടെക് എന്ന ഗവേഷണ കേന്ദ്രമാണ് കാമറകളുടെ കണക്കെടുത്തത്.
ചൈനയിലെ തൈയുവാൻ നഗരമാണ് 119.57 ശതമാനം കാമറകളുമായി പട്ടികയിൽ മുന്നിൽ.
50 നഗരങ്ങളുടെ പട്ടികയിൽ ചെന്നൈ 21-ാം സ്ഥാനവും (25.52 ശതമാനം), ഡൽഹി 33-ാം സ്ഥാനവും (14.18ശതമാനം) നേടിയിട്ടുണ്ട്.
പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ
(നഗരം, കാമറകളുടെ ശതമാനം)
ബംഗളൂരു - 0.11
ലക്‌നൗ - 2.94
പൂനൈ - 1.71
കൊൽക്കത്ത - 0.93
അഹമ്മദാബാദ് - 0.78
മുംബയ് - 0.48
ജയ്‌പൂർ - 0.26