*12-ാംക്ലാസിലെ ഉയർന്ന മാർക്കിൽ ഇളവ്
ന്യൂഡൽഹി: രാജ്യത്തെ എൻ.ഐ.ടികളിലും, കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമെന്ന് മാനവവിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.
എൻ.ഐ.ടി പ്രവേശനത്തിന് നിലവിൽ,ജെ.ഇ.ഇ മെയിൻ യോഗ്യതയ്ക്ക് പുറമെ, 12ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ യോഗ്യതാ പരീക്ഷകളിൽ ആദ്യ 20 സ്കോറോ വേണം. എന്നാൽ ഇത്തവണ ജെ.ഇ.ഇ മെയിൻ യോഗ്യത നേടുന്ന വിദ്യാർഥികൾ 12-ാം ക്ലാസ് പരീക്ഷ പാസായാൽ മതിയെന്നാണ് സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് തീരുമാനം .കൊവിഡ് പശ്ചാത്തലത്തിൽ പല ബോർഡ്, എൻട്രൻസ് പരീക്ഷകളും മാറ്റിവച്ചതിനാലാണിത്..
നേരത്തേ, ഐ.ഐ.ടി പ്രവേശനത്തിനും യോഗ്യതാ മാനദണ്ഡങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാം. ഇതിൽ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം . പന്ത്രണ്ടാംക്ലാസിൽ 75 ശതമാനം മാർക്ക് നിബന്ധനയും ഇത്തവണ ഇല്ല. പാസായാൽ മതി..
കൊവിഡ്19 വ്യാപനത്തെത്തുടർന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിൻ സെ്ര്രപംബർ 1 മുതൽ 6 വരെ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒടുവിൽ അറിയിച്ചിരിക്കുന്നത്. സെ്ര്രപംബർ 27നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്..