test

ന്യൂഡൽഹി: സമുദ്ര നിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേ ലഡാക്കിലെ ദിഹാറിൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) കൊവിഡ് പരിശോധനാ കേന്ദ്രം തുറന്നു. ലേയിലെ ദിഹാറിൽ സ്ഥിതി ചെയ്യുന്ന ഹൈ ആൾട്ടിറ്റ്യൂട്ട് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് കൊവിഡ് 19 പരിശോധനാ സൗകര്യം ആരംഭിച്ചത്. ദിനംപ്രതി 50 സാമ്പിളുകൾ പരിശോധിക്കാൻ സൗകര്യമുണ്ട്. കൊവിഡ് പരിശോധനയ്ക്കായി പരിശീലനം നൽകാനും ഭാവിയിലുണ്ടാകാവുന്ന ജൈവിക ഭീഷണികൾ നേരിടുന്നതിനും കൃഷിയ്ക്കും വളർത്തുമൃഗങ്ങൾക്കുമുണ്ടാകുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ആർ. കെ. മാഥൂർ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ നടക്കുന്നുണ്ട്.