jail

ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യ വാർഷികദിനമായ ആഗസ്റ്റ് ഒമ്പതിന് ജയിൽ നിറയ്ക്കൽ സമരവുമായി ഇടതുസംഘടനകളും പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും കൊവിഡ് പ്രതിരോധത്തിലെ പരാജയം ചൂണ്ടിക്കാട്ടിയുമാണ് സമരം. 'ഇന്ത്യയെ രക്ഷിക്കണമെന്നതാണ്' മുദ്രാവാക്യം. സി.ഐ.ടി.യു ഉൾപ്പെടെ പത്തു പ്രതിപക്ഷ യൂണിയനുകളും ജില്ലാകേന്ദ്രങ്ങളിൽ സമരം പ്രഖ്യാപിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടവർ 14 കോടിയിലേറെയാണ്. സമരത്തിന്റെ ഭാഗമായി രാഷ്ട്രപതിക്ക് ഓൺലൈൻ നിവേദനവും സമർപ്പിക്കും.