vara

ന്യൂഡൽഹി: ജയിലിൽവച്ച് കൊവിഡ് ബാധിച്ച കവി വരവര റാവുവിന്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്ന് കാട്ടി അദ്ദേഹത്തിന്റെ കുടുംബം ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചു. തലോജ ജയിൽ അധികൃതരോ ചികിത്സിക്കുന്ന നാനാവതി ആശുപത്രിയോ വിവരങ്ങൾ നൽകുന്നില്ല. അദ്ദേഹത്തെ ദൂരെ നിന്ന് പോലും കാണാൻ അനുവദിക്കുന്നില്ല. റാവുവിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഭാര്യ ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ കമ്മിഷൻ അസി. രജിസ്ട്രാർ ദേബേന്ദ്ര കുന്ദ്രക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് സംഘർഷത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തിയാണ് വരവരറാവുവിനെ ജയിലിലടച്ചത്. 80 വയസ് കഴിഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ മതിയായ പരിചരണം ലഭിക്കാതെ ശോചനീയാവസ്ഥയിൽ കഴിയുന്നത് വാർത്തയായിരുന്നു.