raj-nadh-singh

ന്യൂഡൽഹി: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള സാദ്ധ്യതകൾ ഫോണിൽ ചർച്ച ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇസ്രയേൽ പ്രതിരോധ മന്ത്രി ലഫ്റ്റനന്റ് ജനറൽ ബെഞ്ചമിൻ ഗാന്റ്സും.

കൊവിഡ് പ്രതിരോധത്തിനുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളിലെ സഹകരണത്തിലും നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രതിരോധ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ അവസരങ്ങളുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ സന്ദർശിക്കാനുള്ള രാജ്നാഥിന്റെ ക്ഷണം ഇസ്രായേൽ മന്ത്രി സ്വീകരിച്ചു.