ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഛത്താപൂരിൽ 10,000 കിടക്കകളുള്ള കൊവിഡ് കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 14കാരിക്ക് പീഡനം. സംഭവത്തിൽ 19കാരനായ രോഗിയും കൂട്ടാളിയും അറസ്റ്റിൽ. പീഡനം മൊബൈലിൽ പകർത്തിയതിനാണ് കൂട്ടാളിയെ അറസ്റ്റിലായത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലായ് 15ന് രാത്രിയായിരുന്നു സംഭവം. ശുചിമുറിയിൽ വച്ചാണ് 14 വയസുകാരിയെ പീഡിപ്പിച്ചത്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരെയും ഗുരുതാരാവസ്ഥയിലല്ലാത്തവരെയും പാർപ്പിക്കാനാണ് കേന്ദ്രം ഒരുക്കിയത്. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനാണ് കേന്ദ്രത്തിന്റെ സുരക്ഷ ചുമതല. ചേരി പ്രദേശത്തെ ക്ലസ്റ്ററിൽ നിന്നുള്ള പെൺകുട്ടി ഒപ്പമുള്ള ബന്ധുക്കളിൽ ഒരാളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു. അവരാണ് ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. പോക്‌സോ കൂടി ചേർത്താണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൊബൈൽ ഫോണും കണ്ടുകെട്ടി.