ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയ നിയന്ത്രണം നവംബർ 24 വരെ തുടരാൻ സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് കാലത്ത് വിമാന കമ്പനികൾ തോന്നുംപടി യാത്രാനിരക്ക് ഈടാക്കുന്നതു തടയാൻ കഴിഞ്ഞ മെയിലാണ്
ഓരോ
റൂട്ടിലെയും യാത്രാസമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്ത്ആഗസ്റ്റ് 24 വരെയുള്ള ടിക്കറ്റ് നിരക്കിന് നിബന്ധനകൾ (ക്യാപിംഗ് ) ബാധകമാക്കിയത്.
ആകെ സീറ്റുകളിൽ 40 ശതമാനത്തിലും സർക്കാർ നിശ്ചയിക്കുന്ന പരിധിക്കകത്തെ നിരക്കു മാത്രമെ ഈടാക്കാനാകൂ. യാത്രാ ദൈർഘ്യം മാറുന്നതനുസരിച്ച് ഒരു റൂട്ടിൽത്തന്നെ നിരക്ക് വ്യത്യസ്തമായിരിക്കും.