tn

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. ഇന്നലെ 6988 പുതിയ രോഗികളും 89 മരണവും. ആകെ രോഗികൾ 2,06,737. മരണം 3,409.

തുടർച്ചയായ മൂന്നാംദിവസമാണ് തമിഴ്‌നാട്ടിൽ പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടക്കുന്നത്. ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ മരണവും സംസ്ഥാനത്തുണ്ടായി.
കേരളത്തിൽ നിന്നെത്തിയ നാലു പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ 1,331 പുതിയ രോഗികളും 20 മരണവും. രോഗംഭേദമായവർ 1,51,055.

 രോഗവ്യാപനം രൂക്ഷമായ ആന്ധ്രയിൽ ഇന്നലെ 7813 പുതിയ രോഗികളും 52 മരണവും.
 ഡൽഹിയിൽ 1142 പുതിയ രോഗികളും 29 മരണവും

 ഉത്തർപ്രദേശിൽ 2971 പുതിയ രോഗികളും 39 മരണവും.

 രാജസ്ഥാനിൽ 557പേർക്ക് കൂടി രോഗം. ആറ് മരണവും.

 ഒഡിഷയിൽ 1320 പുതിയ രോഗികൾ 10 മരണം.

 പ്രതിദിന പരിശോധന 4.2 ലക്ഷം

രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം 4.2 ലക്ഷം കടന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

ആകെ പരിശോധന 1.6 കോടി.

രാജ്യത്തെ മരണനിരക്ക് 2.35 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേർക്ക് രോഗമുക്തി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം ഇന്ന് 8,49,431 ആയി. രോഗമുക്തിനിരക്ക് വീണ്ടും ഉയർന്ന് 63.54ശതമാനമായി.