modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് യോഗത്തിൽ ചർച്ചയായേക്കും. ദേശീയ ലോക്ക് ഡൗണിന് പകരം രോഗ വ്യാപനം കൂടുതലുള്ള മേഖലകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ടെസ്റ്റുകൾ വർദ്ധിപ്പിക്കാനുമാണ് കേന്ദ്രം മുൻഗണന നൽകുന്നത്. നിലവിലുള്ള രണ്ടാം അൺലോക്കിംഗ് നടപടികളുടെ പരിധി ജൂലായ് 31ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യും.