pragya-thakur

ന്യൂഡൽഹി: കൊവിഡ് വ്യാപനം അവസാനിപ്പിക്കാൻ ആഗസ്റ്റ് അഞ്ചാം തിയതി വരെ അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ മതിയെന്ന് ബി.ജെ.പി നേതാവും ഭോപ്പാൽ എം.പിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ.

'ആളുകൾക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊവിഡ് പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ആഗസ്റ്റ് അഞ്ച് വരെ നിങ്ങളുടെ വീട്ടിൽ ഒരു ദിവസം അഞ്ച് തവണ ഹനുമാൻ ശ്ലോകം ചൊല്ലുക.' - പ്രഗ്യാ ട്വീറ്റ് ചെയ്തു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള 'ഭൂമി പൂജ' നടക്കുന്നവരെ ഹനുമാൻ ശ്ലോകം ചൊല്ലാനാണ് പ്രഗ്യ സിംഗ് ആവശ്യപ്പെടുന്നത്. 'ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ശ്രീരാമന് ആരതി ഉഴിഞ്ഞ് ഈ ചടങ്ങ് അവസാനിപ്പിക്കാം.' എന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറയുന്നു