19

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 33000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 14.80 ലക്ഷം പിന്നിട്ടു. ഞായറാഴ്ച 48932 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 704 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് മരണങ്ങളിൽ ഞായറാഴ്ച ഇന്ത്യ യു.എസിനെയും ബ്രസീലിനെയും മറികടന്നു. കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം ഞായറാഴ്ച 708 കൊവിഡ് മരണങ്ങളാണുണ്ടായത്. യു.എസിൽ ഇത് 451ഉം ,ബ്രസീലിൽ 536 ഉം ആയിരുന്നു.

കൊവിഡ് രൂക്ഷമായ കർണാടകയിലും ആന്ധ്രയിലും ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ ഇന്നലെ 5324 പുതിയ രോഗികളും 75 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാംദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ആകെ കേസുകൾ 1,01465 ആയി ഉയർന്നു. മരണം 1953.ആന്ധ്രയിൽ ഇന്നലെ 6051 പുതിയ രോഗികളും 49 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 102349 ആയി ഉയർന്നു.

-ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻകുറവ്. ഇന്നലെ 613 പുതിയ രോഗികൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് മരണം 26. 1497 പേർക്ക് രോഗമുക്തിയുണ്ടായി.

- തമിഴ്‌നാട്ടിൽ 6993 പുതിയ രോഗികളും 77 മരണം. ആകെ കേസുകൾ 2.20 ലക്ഷം.

- ഉത്തർപ്രദേശിൽ 3505 പുതിയ രോഗികൾ. 30 മരണം. ആകെ രോഗബാധിതർ 70,000.

- തെലങ്കാനയിൽ 1473 പുതിയ രോഗികളും 8 മരണവും. ആകെ കേസുകൾ 55000 കടന്നു.