ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ആൻഡമാനിൽ ആദ്യ കൊവിഡ് മരണം. സർക്കാർ ഉദ്യോഗസ്ഥനായ 49കാരനാണ് പോർട്ട് ബ്ലെയറിലെ ജി.ബി പന്ത് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ പുതുതായി 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 324 ആയി. നിലവിൽ 142 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അവിജിത് റോയിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.