ന്യൂഡൽഹി: 24 മണിക്കൂറിനിടെ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ ആകെ രോഗികൾ 15 ലക്ഷത്തിലേക്ക്. നിലവിൽ 14,83,157 രോഗികളാണുള്ളത്. ഇന്നലെ 654 മരണം. ഇതോടെ ആകെ മരണം 33,425. രോഗമുക്തിനിരക്ക് 64.23 ശതമാനം.
24 മണിക്കൂറിനിടെ ഒരു ലക്ഷം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തി ഉത്തർപ്രദേശ്.
കർണാടകയിൽ 11 ദിവസത്തിനിടെ 50,000 കേസുകൾ. ആകെ രോഗികൾ 1,01,465.
ഡൽഹിയിലെ ജയിലുകൾ 221 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 60 പേർ അന്തേവാസികളും 161 ജയിൽ ജീവനക്കാരുമാണ്. രണ്ട് പേർ മരിച്ചു.
ജീവനക്കാരന് കൊവിഡ്. രാജസ്ഥാൻ ഹൈക്കോടതിയിലെ ജോദ്പൂർ ബെഞ്ചിന് താത്കാലിക അവധി.
തൂത്തുക്കുടിയിൽ ലോക്ക്അപ്പ് മർദ്ധനത്തിൽ രണ്ട് പേർ മരിച്ച കേസിൽ അറസ്റ്റിലായ ഹെഡ്കോൺസ്റ്റബിൾ മുരുകൻ, കോൺസ്റ്റബിൾ മുതുരാജ് എന്നിവർക്ക് കൊവിഡ്.