ന്യൂഡൽഹി :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ആഗസ്റ്റ് 31 വരെ ലോക്ക് ഡൗൺ തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നേരത്തെ ജൂലായ് 31 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതേസമയം ബക്രീദ് ദിനമായ ആഗസ്റ്റ് ഒന്നിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ലെന്നും മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇതുവരെ 60, 830 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. 19, 502 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.