ayodhya

ന്യൂഡൽഹി: അയോദ്ധ്യയിൽ ആഗസ്‌റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഓവൈസി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മതേതരത്വമാണ് ഭരണഘടനയുടെ അടിസ്ഥാനം. 400 വർഷം ബാബറി മസ്‌ജിദ് അയോദ്ധ്യയിൽ നിലനിന്നുവെന്നും 1992ൽ ക്രിമിനലുകളായ ആൾക്കൂട്ടം അത് തകർത്തതും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.