pariyaram

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ സർക്കാർ ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പരിയാരം മെഡിക്കൽ കോളേജിനും കോളേജ് പ്രിൻസിപ്പലിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. കോളേജിലെ ഏതാനും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.

കേരള ഹൈക്കോടതി ഈ ആവശ്യം തള്ളിയതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങൾ പ്രവേശനം നേടി ഒരു വർഷത്തിന് ശേഷം കോളേജ് സർക്കാർ ഏറ്റെടുത്തു. അതിനാൽ സർക്കാർ കോളേജുകളിലെ ഫീസേ ഈടാക്കാവൂ എന്നാണ് ആവശ്യം.