covid

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ജലവിഭവവകുപ്പ് മന്ത്രി തുൾസിറാം സിൽവാത്ത്, പിന്നാക്കവിഭാഗം, ന്യൂനപക്ഷക്ഷേമ സഹമന്ത്രി രാംഖേൽവാൻ പട്ടേൽ എന്നിവർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഹാസ് ഭഗത്, പാർട്ടിയുടെ ഗ്വോളിയോർ,ഭോപ്പാൽ ഡിവിഷൻ സംഘടനാ സെക്രട്ടറി അശുതോഷ് തിവാരി എന്നിവർക്കും രോഗം കണ്ടെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സഹകരണമന്ത്രി അരവിന്ദ് സിംഗ് ബദൂരിയ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.