ayodhya

ന്യൂഡൽഹി: അയോദ്ധ്യയ്‌ക്ക് സമീപം ധാനിപ്പൂർ ഗ്രാമത്തിൽ സുപ്രീംകോടതി വിധി പ്രകാരമുള്ള അഞ്ചേക്കറിൽ മുസ്ളിം പള്ളി നിർമ്മിക്കാൻ ഉത്തർപ്രദേശ് സുന്നി കേന്ദ്ര വഖഫ് ബോർഡ് ട്രസ്‌റ്റ് രൂപീകരിക്കും.

ഇന്തോ ഇസ്ളാമിക് കൾച്ചറൽ സെന്റർ എന്ന പേരിലുള്ള ട്രസ്‌റ്റിന് വഖഫ് ബോർഡ് അദ്ധ്യക്ഷൻ സുവാർ അഹമ്മദ് ഫറൂഖി നേതൃത്വം നൽകും. 15 അംഗങ്ങളാണ് ട്രസ്‌റ്റിൽ ഉണ്ടാകുക. അയോദ്ധ്യയിൽ നിന്ന് 30കിലോമീറ്റർ അകലെയുള്ള മുസ്ളിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിർമ്മിക്കാൻ തയ്യാറാണെന്ന് യു.പി വഖഫ് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. തർക്ക സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാനും മറ്റൊരിടത്ത് അഞ്ച് ഏക്കർ സ്ഥലത്ത് പള്ളി നിർമ്മിക്കണമെന്നുമുള്ള സുപ്രീംകോടതി വിധി പല മുസ്ളീം സംഘടനകളും അംഗീകരിച്ചിട്ടില്ല.