china

വിവാഹങ്ങൾക്ക് ഓരോ നാടുകളിലും ഓരോ ചടങ്ങുകളാണ്. മാസങ്ങൾക്ക് മുമ്പു തന്നെ വിവാഹ ചടങ്ങുകൾ തുടങ്ങുകയും വിവാഹ ശേഷവും ചടങ്ങുകൾ തുടരുന്നതുമായ പല നാടുകളുണ്ട്. ചില ചടങ്ങുകൾ കാണുമ്പോൾ ആരും ഒന്ന് അമ്പരന്നുപോകും.

ഫ്രഞ്ച് പോളിനേഷ്യയിലെ മാർക്വിസാസ് ദ്വീപിലെ ചടങ്ങ് കേട്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും. നമ്മുടെ നാട്ടിൽ വമ്പൻ കലഹം നടക്കുന്ന തരത്തിലാണ് ഇവിടത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും കുടുംബക്കാർക്ക് ചവിട്ട് കൊടുത്തുകൊണ്ടാണ് ഇവിടത്തെ ചടങ്ങ് തുടങ്ങുന്നത്. ആചാരത്തിന്റെ ഭാഗമായി നിലത്ത് കിടക്കുന്ന ബന്ധുക്കൾക്ക് മുകളിലൂടെ ചെറുക്കനും പെണ്ണും നടക്കണം. എങ്കിലേ ചടങ്ങുകൾ പൂർത്തിയാകൂവെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.യൂറോപ്യൻ രാജ്യമായ റൊമാനിയയിൽ മറ്റൊരു തരത്തിലാണ് വിവാഹ ചടങ്ങ് നടക്കുന്നത്. ഇവിടത്തെ പരമ്പരാഗത ആചാര പ്രകാരം വിവാഹത്തിൽ വധുവിനെ തട്ടികൊണ്ടു പോകുന്നത് വലിയ ചടങ്ങാണ്. ബന്ധുക്കളും കൂട്ടുകാരും ചേർന്നാണ് ഈ തട്ടിക്കൊണ്ടു പോകൽ നടത്തുന്നത്. വരൻ മോചനദ്രവ്യം നൽകി വധുവിനെ വീണ്ടെടുക്കുമ്പോഴാണ് ചടങ്ങ് പൂർണമാകുന്നത്. പിന്നീട് നൃത്തവും സംഗീതവുമൊക്കെയായി വിവാഹം ഗംഭീരമാക്കുകയാണ് പതിവ്. ദക്ഷിണ കൊറിയയിൽ വരനാണ് നല്ലപണികിട്ടുന്നത്. ഒരു വിഭാഗത്തിന്റെ ആചാരപ്രകാരം വരന് ഗംഭീര തല്ലാണ് കിട്ടുന്നത്. ആദ്യരാത്രിക്ക് വേണ്ടി വരനെ തയാറാക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. മത്സ്യമോ, വടിയോ ഉപയോഗിച്ച് കാൽ പാദത്തിലാണ് അടിക്കുക. വരന്റെ കൂട്ടുകാരാണ് ഇങ്ങനെ ചെയ്യുന്നത്.

ചൈനയിലെ ടുജിയ ഗോത്രവർഗത്തിൽ നടക്കുന്നത് സങ്കടകരമായ കാര്യമാണ്. ഇവിടെ വിവാഹത്തിന് ഒരു മാസം മുമ്പ് മുതൽ വധു കരയാൻ തുടങ്ങും. ദിവസവും ഒരു മണിക്കൂറാണ് കരയേണ്ടത്. 10 ദിവസം കഴിയുമ്പോൾ അമ്മയും അടുത്ത 10 ദിവസം കഴിയുമ്പോൾ മുത്തശിയും വധുവിനൊപ്പം കരയും. വിവാഹത്തോടെ കരച്ചിൽ അവസാനിക്കും. ഇതോടെ സന്തോഷം വരുമെന്നുമാണ് ഇവരുടെ വിശ്വാസം. ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രവർഗത്തിലെ ആചാരമാണിത്. ഈ ആചാരത്തിലൂടെ ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും നിറയുമെന്നും ദോഷങ്ങൾ അകന്നുപോകുമെന്നുമാണ് വിശ്വാസം. ആചാരം പൂർത്തിയാക്കാനായി വിവാഹസമയത്ത് വധൂവരന്മാർക്ക് വളരെ കുറച്ച് ഭക്ഷണമേ നൽകാറുള്ളൂ.