rajyasabha-election

ന്യൂഡൽഹി: ലോക് താന്ത്രിക് ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതോടെ ഒഴിവ് വന്ന കേരളത്തിലെ രാജ്യസഭാ സീറ്റിൽ ആഗസ്‌റ്റ് 24ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബേനിപ്രസാദ് വർമ്മ അന്തരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഒഴിവ് വന്ന സീറ്റിലേക്കും അന്നാണ് തിരഞ്ഞെടുപ്പ്.

2016 മുതൽ 2022 മേയ് വരെയായിരുന്നു വീരേന്ദ്രകുമാറിന്റെ കാലാവധി. പുതിയ പ്രതിനിധിക്ക് രണ്ടുവർഷം ലഭിക്കും.

ആഗസ്റ്റ് 13വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന ആഗസ്റ്റ് 14ന്. ആഗസ്‌‌റ്റ് 17വരെ പത്രിക പിൻവലിക്കാം. ആഗസ്റ്റ് 24ന് തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 24ന് വൈകിട്ട് അഞ്ചു മണിക്ക്.