ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. ആകെ രോഗികൾ 16 ലക്ഷം പിന്നിട്ടു. പ്രതിദിന മരണം 775. ആകെ മരണം 35,000 കടന്നു.
ആന്ധ്രയിൽ തുടർച്ചയായ രണ്ടാം ദിനവും രോഗികൾ 10,000 കടന്നു. 68 മരണം.
തമിഴ്‌നാട്ടിൽ 864 പുതിയ രോഗികൾ. ആകെ രോഗികൾ 2,39,978. ഇന്നലെ മരണം 97. ആകെ മരണം 3,838.
സംസ്ഥാനത്ത് ലോക്ക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടി.എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ. അന്തർ സംസ്ഥാന, അന്തർ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിർബന്ധമാണ്.
മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാനിന് കൊവിഡ്.
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം നാലുലക്ഷം കടന്നു. 298 മരണം.ആകെ മരണം 14,463.