ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മഴക്കാലത്ത് (ജൂലായ് മുതൽ സെപ്‌തംബർ വരെ ) 130 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ആഗസ്റ്ര് 24 ന് പരിഗണിക്കും. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും ഇടുക്കി സ്വദേശിയുമായ റസൽ ജോയിയാണ് ഹർജി നൽകിയത്. കേരളം ഉൾപ്പടെയുള്ള കേസിലെ കക്ഷികൾക്ക് ജലനിരപ്പ് താഴ്ത്തുന്നതിനെ സംബന്ധിച്ച് നിലപാട് അറിയിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.