kpoanan

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുൻ മന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവുമായ കൊപ്പന മോഹന റാവു (75) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപ് രോഗം ബാധിച്ച ഇദ്ദേഹം കക്കിനടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതപുരം മണ്ഡലത്തിൽ നിന്ന് രണ്ട് തവണ (1978,1989) കോൺഗ്രസ് സീറ്റിൽ ജയിച്ച് എം.എൽ.എയായിട്ടുണ്ട്. കോട്ല വിജയ ഭാസ്കര റഡ്ഢി മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.