para

ന്യൂഡൽഹി: സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ആഗസ്റ്റ് 15വരെ ആളില്ലാ വിമാനങ്ങളും ചെറിയ നിയന്ത്രിത വിമാനങ്ങളും പറത്തുന്നതും പാരാഗ്ളൈഡിംഗ് പോലുള്ള ആകാശത്തിലുള്ള വിനോദ പരിപാടികളും നിരോധിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്രമോദി പ്രസംഗിക്കുന്ന ചെങ്കോട്ടയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.

റിമോട്ട് ഉപയോഗിച്ച് പറത്തുന്ന ചെറു വിമാനങ്ങൾ, ചൂടുകാറ്റ് നിറയ്ക്കുന്ന ബലൂണുകൾ, കളിവിമാനങ്ങൾ തുടങ്ങിയവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ അക്രമം നടത്താൻ ഭീകര സംഘടനകൾ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണിത്. ചെങ്കോട്ടയും പരിസരവും എൻ.എസ്.ജി കമാൻഡോകളുടെ കാവലിലാണ്.