anil

ന്യൂഡൽഹി: കൊവി‌ഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ നടപ്പാക്കാൻ തുനിഞ്ഞ മൂന്നാംഘട്ട അൺലോക്കിലെ രണ്ട് തീരുമാനങ്ങൾ ഡൽഹി ലഫ്. ഗവർണർ തടഞ്ഞു. മൂന്നാംഘട്ട അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകളും ചന്തകളും തുറക്കാനുള്ള തീരുമാനമാണ് ലഫ്. ഗവർണർ അനിൽ ബൈയ്ജാൽ തടഞ്ഞത്.

ശനിയാഴ്ച മുതൽ ഹോട്ടലുകൾ തുറക്കാനും ആഴ്ചച്ചന്തകൾ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാനുമുള്ള തീരുമാനങ്ങൾ നടപ്പാക്കാനാവില്ലെന്ന് ഗവർണർ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറിയിച്ചു.