കോലഞ്ചേരി: ട്രോളിംഗ് നിരോധനവും മത്സ്യ മാർക്കറ്റുകളും അടച്ചതോടെ ഉണക്കമീനിനു പൊളളുന്ന വില.

മത്തി, ചെമ്മീൻ, സ്രാവ്, അയല എന്നിവയ്ക്കാണു വില ഉയരുന്നത്. പലയിടങ്ങളിലും പല വിലയും. പച്ചമീൻ വരവു കുറഞ്ഞതും, ഉള്ളതിന് ഇരട്ടി വിലയായതും കാരണവും ഉണക്കമീനിന് ആവശ്യക്കാർ ഏറെയാണ്.

സ്രാവ് 550, പല്ലി മീൻ 340, അയല 330, മുള്ളൻ 220, മത്തി 320, മാന്തൾ 380, തിരണ്ടി 500, ചെമ്മീൻ 800, ചെമ്പാൻ അയല 200, കുട്ടി സ്രാവ് 380, പാമ്പാട 280, പാലമീൻ 280, കുട്ടൻ കോര 260, പലവക 220 എന്നിങ്ങനെയാണ് വില .