അങ്കമാലി: കരയാംപമ്പ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കരയാംപറമ്പിൽ സൂചനാബോർഡുകൾ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് ഏല്യാസ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിന്റെ സീറോ കിലോമീറ്റർ ചെയിനേജ് മുതൽ എട്ട് സ്ഥലങ്ങളിലേക്കുള്ള ദൂരപരിധി കാണിച്ചിട്ടുള്ള ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2019-20 വർഷത്തെ സേവന പ്രവർത്തങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര, സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, പഞ്ചായത്തംഗം കുഞ്ഞമ്മ ജേക്കബ്, പ്രൊജക്ട് കോ ഓർഡിനേറ്റർ ജോസ് ആർ മംഗലി, സെക്രട്ടറി സിന്റോ വി.പി, പി.വി. പോൾസൺ, ജി.യു. വർഗീസ്, ട്രഷറർ ബേബി പോൾ, തോമസ് ടി.ടി എന്നിവർ സംസാരിച്ചു.