പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്‌സ് അസോസിയേഷൻ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ. രാഹുൽ, പഞ്ചായത്ത് മെമ്പർമാരായ സി.ടി. അനീഷ്, കലാസുനിൽ, യു.സി.ആർ.എ ഭാരവാഹികളായ രാമകൃഷ്ണൻ, കെ.എം. മനോജ്കുമാർ, എ.ആർ. അശോകൻ മുതലായവർ പങ്കെടുത്തു.