കുമ്പളം.പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ദേവദാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ.പി. മുരളീധരൻ, എം.വി. ഹരിദാസ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് പാറക്കാടൻ, ഷീജ പ്രസാദ്‌ ,സി.ടി. അനീഷ്, റസീന സലാം, ജോളി പൗവ്വത്തിൽ, സി.എക്സ്. സാജി, സി.എം. നിസാർ, രംജു പുതിയേടത്ത്, ജോസ് വർക്കി, മുജീബ് റഹ്മാൻ, ജയൻ ജോസഫ്, പി.കെ. രഘുവരൻ, സണ്ണി തണ്ണിക്കോട്ട്, ലിജു കോളാപ്പള്ളി, ജെയ്സൺ ജോൺ,ഫൈസൽ എന്നിവർ സംസാരിച്ചു.