അങ്കമാലി: ഇന്ധന വിലവർദ്ധനവിനെതിരെ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ അങ്കമാലി ഏരിയയിലെ മുഴുവൻ പെട്രോൾ പമ്പുകൾക്ക് മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അങ്കമാലി ടൗണിൽ നടന്ന ഏരിയ തല ധർണ സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ.കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജിജൊ ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു. സി. ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ അംമ്പുജാക്ഷൻ സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം മാത്യു തെറ്റയിൽ, മുനിസിപ്പൽ പ്രസിഡന്റ് ടി.വൈ ഏല്യാസ് വി.വി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.