കൊച്ചി: മലങ്കര മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ നാവതി ആഘോഷം യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (യു.സി.എഫ്) കേരള റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാടെ ആഘോഷിച്ചു.

എറണാകുളത്ത് തെരുവുകളിൽ അന്തിയുങ്ങുന്നവർക്ക് കബിളി പുതപ്പും കേക്കും നൽകി മാർത്തോമ്മ സഭാ ഭദ്രസന കൗൺസിൽ അംഗവും യു.സി.എഫ് സംസ്ഥാന പ്രസിഡന്റുമായ കുരുവിള മാത്യൂസ് നവതിയാഘോഷം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സിബി വെട്ടൂർ , ഷിബു ജി ഐപ്പ് ,സജി രാജൻ ,ബെൻസൺ സാം ജേക്കബ് , മത്തായി തോമസ് , സിബു റ്റി സഖറിയ മാർഗരറ്റ് തോമസ്, മിനി അച്ചൻകുഞ്ഞ്, ജേക്കബ് ഫിലിപ്പ് , എം.ജെ മാത്യു എന്നിവർ നേതൃത്വം നൽകി.

കനിവ് പദ്ധതിയുടെ ഭാഗമായി ഓൾഡ് ഏജ് ഹോമുകളിലെ അന്തേവാസികൾക്ക് പുതപ്പും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നതിനും യു.സി.എഫ് തീരുമാനിച്ചതായി കേരള റീജിയണൽ പ്രസിഡന്റ് കുരുവിള മാത്യൂസ് അറിയിച്ചു.