കൊച്ചി: ഇന്റർനാഷണൽ ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫെൻസിംഗ് ടീം വിജയികളായി. അഭിയ ആൻ സോജനെ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി ഐ ശ്രീനിജൻ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ (അഡ്‌ഹോക് കമ്മിറ്റി) ബിനോജ് ജോസഫ്, കെ.ഒ.എ. വൈസ് പ്രസിഡന്റ് മോഹൻദാസ്, കൺവീനർ പി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.