dharna
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എറണാകുളം കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ മുൻമന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം കളക്ടറേറ്റിനു മുമ്പിൽ ധർണ നടത്തി. കൊവിഡിനെ തുടർന്ന് ദുരിതത്തിലായത് കർഷക തൊഴിലാളികളാണെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കർഷക തൊഴിലാളികളോട് ഈ സർക്കാർ നീതി പുലർത്തുന്നില്ലെന്നും ധർണ ഉദ്ഘാടനം ചെയ്ത് മുൻമന്ത്രി കെ. ബാബു പറഞ്ഞു. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ ബാബു കൊല്ലംപറമ്പിൽ, സാജു കൊളാട്ടുകുടി, എ.എം. കുഞ്ഞുമക്കാർ, ബാബു മഞ്ഞളി, സജി പോൾ, പി.എൻ. രാഘവൻ, എ.എ. അസീസ്, രാജു മാത്താറ, സജി മാത്യു, ജെറോ സെബാസ്റ്റിയൻ, ചന്ദ്രശേഖരൻ നായർ, എൻ.ആർ. ചന്ദ്രൻ, സി.കെ. വിജയൻ, ഹസിം ഹംസ, സി.ഇ. വിജയൻ, പി.കെ. മോഹനൻ, സി.എസ്. രമേശൻ എന്നിവർ സംസാരിച്ചു.