cpi-puthanvelikkara-
പുഴ സംരക്ഷണ ജനകീയ സമരം സി.പി.എം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സ്വകാര്യ കമ്പനിയിൽ നിന്നും പുറം തള്ളുന്ന മാലീന്യം പുഴ മലിനപ്പെടുത്തുന്നതായി ആരോപിച്ച് സി.പി.എം പുഴ സംരക്ഷണ ജനകീയ സമരം നടത്തി. പുത്തൻവേലിക്കര ബസാറിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. വി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, സംസ്ഥാന സമിതി അംഗം എം.ടി. നിക്സൺ, എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന അസി. സെക്രട്ടറി നിമിഷ രാജു സത്യവാചകം ചൊല്ലി കൊടുത്തു. കണകൻ കടവ് മുതൽ തിരുത്തിപ്പുറം വരെ വിവിധ കേന്ദ്രങ്ങളിൽ സംഗമത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് പ്രവർത്തകർ അണിനിരന്നു. കമ്പനിയിൽ നിന്നും പൈപ്പ് മുഖേന മാലിന്യം കണക്കൽകടവിൽ കൊണ്ടുവന്ന് ചാലക്കുടിയാറിൽ തള്ളുന്നതിനുള്ള നീക്കം നടന്നു വരികയാണ് ഇതിനെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ് ഇക്കാര്യത്തിൽ സർവേ പോലും നടത്തരുതെന്നാണ് ജനകീയ ആവശ്യം.